പൂർവവിദ്യാർഥി സംഗമം
Tuesday, November 28, 2023 11:44 PM IST
തൊ​ടു​പു​ഴ: ഹെ​ൻ​റി ബേ​ക്ക​ർ കോ​ള​ജി​ലെ 1987-89 ബാ​ച്ച് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ഡിസംബർ ര​ണ്ടി​നു രാ​വി​ലെ പ​ത്തി​ന് കോ​ളേ​ജി​ൽ ന​ട​ക്കും. ഡോ. ​ഗി​രീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. ഡോ.​രാ​ജു ഡി.​കൃ​ഷ്ണ​പു​രം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.​ച​ട​ങ്ങി​ൽ പൂ​ർ​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കും. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ൾ ഗ​ത​കാ​ല അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും.