പൊതുസ്ഥലത്ത് മാലിന്യം തള്ളൽ: വിവരം നൽകുന്നവർക്ക് പാരിതോഷികം
1374233
Tuesday, November 28, 2023 11:54 PM IST
വണ്ടിപ്പെരിയാർ: പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പഞ്ചാ യത്ത് പാരിതോഷികം പ്രഖ്യാപിച്ചു. 2500 രൂപയാണ് പാരിതോഷികം. വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഹരിതകർമ സേനകളുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും പൊതുസ്ഥലത്തെ മാലിന്യം തള്ളൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവരുടെ വീഡിയോയോ ഫോട്ടോയോ പകർത്തി ഗ്രാമപഞ്ചായത്തിൽ നൽകുന്നവർക്കാണ് പാരിതോഷികം നൽകുന്നത്.
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ പൊതു സ്ഥലത്ത് മാലിന്യം തള്ളുന്നവർക്ക് 20000 രൂപ പിഴ ചുമത്തും. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി ഉടമകളിൽ നിന്നു പിഴ ഈടാക്കുന്നമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.