ഉ​പ്പു​ത​റ-സൂ​ര്യ​കാ​ന്തി​ക്ക​വ​ല റോ​ഡ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ മു​ട​ങ്ങി
Thursday, November 30, 2023 12:59 AM IST
ഉ​പ്പുത​റ: ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തി​ലെ സൂ​ര്യ​കാ​ന്തി​ക്കവ​ല- ലോ​ൺ​ട്രി റോ​ഡു നി​ർ​മാ​ണം പാ​തിവ​ഴി​യി​ൽ നി​ല​ച്ചു. റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​ന്നേ​കാ​ൽ കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ക്കു​ന്ന റോ​ഡി​ന്‍റെ സോ​ളിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത​ല്ലാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. നാ​ലു മാ​സ​മാ​യി നി​ർ​മാ​ണം മു​ട​ങ്ങി​യിരിക്കു​ക​യാ​ണ്.

മേ​ഖ​ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കാ​നാ​ണ് സൂ​ര്യ​കാ​ന്തിക്ക​വ​ല​യി​ൽനി​ന്നു ലോ​ൺ​ട്രി ഫാ​ക്ട​റി പ​ടി​യി​ലേ​ക്ക് ര​ണ്ട​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ൽ റോ​ഡ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. സോ​ളിം​ഗ് നി​ര​ത്തി​യ പാ​ത​യി​ൽ കാ​ൽ​ന​ട​യാ​ത്ര​യും വാ​ഹ​ന യാ​ത്ര​യും ദു​ഷ്ക​ര​മാ​യി​രി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്ത​തോ​ടെ സോ​ളി​ംഗ് റോ​ഡി​ൽ ചി​ത​റി​ക്കി​ട​ക്കു​കയാണ്.