പഴയ ഇരുന്പു സാധനങ്ങൾ കയറ്റിവന്ന ലോറികൾ പിടികൂടി
1374534
Thursday, November 30, 2023 12:59 AM IST
കുമളി: പത്തനംതിട്ട , കോട്ടയം ജില്ലകളിൽനിന്ന് പഴയ ഇരുന്പ് സാധനങ്ങൾ കയറ്റി വന്ന രണ്ടു ലോറികൾ നികുതി വകുപ്പിന്റെ ഇന്റലിജൻസ് സ്ക്വാഡ് പിടികൂടി. ഇതിൽ ഒരു ലോറിയുടെ ഡ്രൈവർ പരിശോധനയ്ക്കിടെ ഇറങ്ങി ഓടി. ഇന്റലിജൻസ് സ്ക്വാഡ് സംസ്ഥാന തലത്തിൽ നടത്തുന്ന രാത്രികാല പട്രോളിംഗിലാണ് നികുതിവെട്ടിപ്പ് കണ്ടെത്തി ലോറികൾ പിടികൂടിയത്. ഇന്നലെ കുട്ടിക്കാനത്ത് നിന്ന് പിടികൂടിയ ലോറികൾ അതിർത്തിയിലെ കുമളി ചെക്ക് പോസ്റ്റ് കോന്പൗണ്ടിലും വലിയകണ്ടത്തുമായി സുക്ഷിച്ചിരിക്കുകയാണു.
14 ടണ്ണോളം ഇരുന്പ് സാധനങ്ങൾ ലോറിയിലുള്ളതായാണ് വിലയിരുത്തൽ. യഥാർഥ തുക്കം കണ്ടെത്താൻ അതിർത്തി ചെക്ക് പോസ്റ്റിൽ വേ ബ്രിഡ്ജ് ഇല്ലാത്തതിനാൽ ഡ്രൈവർമാർ പറയുന്നതാണ് തൂക്കം . രണ്ടു ലോറികളിലുമായുള്ള ഇരുന്പ് സാധനങ്ങൾക്ക് നികുതിയിനത്തിൽ ഉദ്ദേശം ഏഴു ലക്ഷം രൂപ വരെ അടയ്ക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.