നഗരസഭാ ഓഫീസിൽ വെ​ർ​ച്വ​ൽ ക്ലാ​സ് റൂം ​ആ​രം​ഭി​ച്ചു
Friday, December 1, 2023 11:17 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ വെ​ർ​ച്വ​ൽ ക്ലാ​സ് റൂം ​ആ​രം​ഭി​ച്ചു. ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​വ​ധി ജി​ല്ലാ ഓ​ഫീ​സു​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ടു​പു​ഴ​യി​ൽ ജി​ല്ലാ​ത​ല യോ​ഗ​ങ്ങ​ളും സം​സ്ഥാ​ന​ത​ല മീ​റ്റിം​ഗു​ക​ളും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

14 ജി​ല്ല​ക​ളി​ലും ജി​ല്ലാ ആ​സ്ഥാ​ന​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി ചേ​രു​ന്ന ഓ​ണ്‍​ലൈ​ൻ യോ​ഗ​ങ്ങ​ൾ​ക്ക് നി​ല​വി​ൽ തൊ​ടു​പു​ഴ​യി​ലു​ള്ള​വ​ർ ത​ടി​യ​ന്പാ​ട് എ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തു​താ​യി ആ​രം​ഭി​ച്ച വെ​ർ​ച്വ​ൽ ക്ലാ​സ് റൂ​മി​ൽ നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​ക​ളോ​ടു​കൂ​ടി​യ പ്രൊജ​ക്ട​റും സ്ക്രീ​നും 40 സീ​റ്റു​ക​ളു​മു​ള്ള ശീ​തീ​ക​രി​ച്ച ഹാ​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ൾ, ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗു​ക​ൾ, സാ​ങ്കേ​തി​ക പ​ഠ​ന ക്ലാ​സു​ക​ൾ എ​ന്നി​വ ഇ​വി​ടെ സം​ഘ​ടി​പ്പി​ക്കാം. ന​ഗ​ര​സ​ഭ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും ത​ന​ത് ഫ​ണ്ടും ചേ​ർ​ത്ത് 13,50,000 രൂ​പ മു​ട​ക്കി​യാ​ണ് നി​ർ​മി​ച്ച​ത്.

യോ​ഗ​ത്തി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ എം.​എ. ക​രീം, ബി​ന്ദു പ​ത്മ​കു​മാ​ർ, പി.​ജി. രാ​ജ​ശേ​ഖ​ര​ൻ, സെ​ക്ര​ട്ട​റി ബി​ജു​മോ​ൻ പി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.