അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നങ്ങൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Saturday, December 2, 2023 11:47 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: വാ​ളാ​ർ​ഡി പ്ലാ​ക്കാ​ട് ഗേ​റ്റി​ന് സ​മീ​പം അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വാ​ഹ​നം കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ദ​ർ​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ അ​യ്യ​പ്പ​ഭ​ക്ത​രു​ടെ​യും ദ​ർ​ശ​ന​ത്തി​നാ​യി പോ​കു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ​യും വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തെ​ലു​ങ്കാ​ന​യി​ൽ​നി​ന്ന് ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നാ​യി പോ​കു​ക​യാ​യി​രു​ന്ന ഏ​ഴു​പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വും ദ​ർ​ശ​നം ക​ഴി​ഞ്ഞ് ക​ർ​ണാ​ട​ക​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന നാ​ലു​പേ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​വു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

പി​ന്നീ​ട് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. തു​ട​ർ​ന്ന് വ​ണ്ടി​പ്പെ​രി​യാ​ർ പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.