ബിഷപ് വയലിൽ നഴ്സിംഗ് സ്കൂളിൽ ലാംപ് ലൈറ്റിംഗ് നടത്തി
1394869
Friday, February 23, 2024 3:54 AM IST
മൂലമറ്റം: ബിഷപ് വയലിൽ നഴ്സിംഗ് സ്കൂളിൽ ലാംപ് ലൈറ്റിംഗ് നടത്തി. എസ്എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ്ബത്ത് കടൂക്കുന്നേൽ അധ്യക്ഷത വഹിച്ചു. വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ്ബ്യൂറോ ഇടുക്കി യൂണിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഷൈജു ജോസ് ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ പ്രൊവിൻഷ്യൽ കൗണ്‍സിലർ സിസ്റ്റർ റോസ് എബ്രഹാം ലാംപ് ലൈറ്റിംഗ് നടത്തി. നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ലിസി പുന്നത്താനം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.വിനോദ്, ചാപ്ലയിൻ റവ.ഡോ.തോമസ് പാറയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ എന്നിവർ പ്രസംഗിച്ചു.
പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ്ബത്ത് സ്വർണമെഡലുകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ആൻസി കുളമാക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ സ്വാഗതവും നഴ്സിംഗ് ട്യൂട്ടർ റോമി എം. തോമസ് നന്ദിയും പറഞ്ഞു.