കുമളി എസ്ഐയെ ആക്രമിച്ച പ്രതിക്ക് ജാമ്യം
1396062
Wednesday, February 28, 2024 2:53 AM IST
കുമളി: കുമളിയിൽ എസ്ഐയെ ആക്രമിച്ച പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. കുമളി സ്റ്റേഷനിലെ എസ്ഐ ഷഹീർ ഷായെ ആക്രമിച്ച് പരിക്കേൽപ്പിച്ച കുമളി റോസാപ്പൂക്കണ്ടം സ്വദേശി ബാബു - 43നാണ് ജാമ്യം അനുവദിച്ചത്. ഇയാളുടെ കാലിലെ പരിക്ക് പരിഗണിച്ചാണ് ജാമ്യം.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിക്കായി പോലീസ് അന്വേഷണം നടത്തുന്നതിനിടെ പ്രതി അഭിഭാഷകൻ മുഖേന ജാമ്യാപേക്ഷയുമായി പീരുമേട് കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി റോസാപ്പൂക്കണ്ടം കോളനിയിൽ പ്രതി അക്രമം നടത്തുന്നുവെന്ന് അറിഞ്ഞെത്തിയ എസ്ഐയ്ക്കാണ് മർദനമേറ്റത്.