ദിവ്യകാരുണ്യം ജീവകാരുണ്യത്തിലേക്ക് നയിക്കും: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
1396580
Friday, March 1, 2024 3:28 AM IST
കരിമണ്ണൂർ: ദിവ്യകാരുണ്യം ശക്തിയുടെ ഉറവിടമാണെന്നും ദിവ്യനാഥനോടു ചേർന്നിരിക്കുന്നവർക്ക് ഏതു പ്രതിസന്ധിയെയും തരണം ചെയ്യാനാകുമെന്നും ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോനപള്ളിയിൽ 79-ാമതു നാൽപ്പതുമണി ആരാധനയോടനുബന്ധിച്ചു വിശുദ്ധ ബലി മധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ദൈവസ്നേഹത്താൽ പ്രചോദിതരായി മറ്റുള്ളവരോടു കരുണ കാണിക്കാൻ നാം തയാറാകണമെന്നും ബിഷപ് പറഞ്ഞു. നാൽപ്പതുമണി ആരാധനയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു ദിവ്യകാരുണ്യത്തിൽനിന്നു ജീവകാരുണ്യത്തിലേക്ക് എന്ന ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി നിർമിച്ച രണ്ടു ഭവനങ്ങളുടെ താക്കോൽദാനവും നാലുഭവനങ്ങളുടെ ശിലാസ്ഥാപന വെഞ്ചരിപ്പും ബിഷപ് നിർവഹിച്ചു.
വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ, അസി. വികാരി ഫാ. ജോസഫ് വടക്കേടത്ത്, ഫാ. സ്കറിയ മെതിപ്പാറ എന്നിവർ നേതൃത്വം നൽകി.