പു​ല്ലുപാ​റ​യി​ൽ കാ​റപ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്കു പ​രിക്ക്
Friday, March 1, 2024 3:41 AM IST
ഉ​പ്പു​ത​റ:​ കൊ​ല്ലം - ദി​ണ്ഡിഗ​ൽ ദേ​ശീ​യ പാ​ത​യി​ൽ കു​ട്ടി​ക്കാ​ന​ത്തി​നു സ​മീ​പം പു​ല്ലു​പാ​റ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ 400 അ​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​ഞ്ഞു ര​ണ്ടു പേ​ർ​ക്കു പ​രിക്കേ​റ്റു. കാ​ർ യാ​ത്ര​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ചെ​ല്ലാ​ർ​കോ​വി​ൽ പാ​ല​നി​ൽ​ക്കും​കാ​ലാ​യി​ൽ രാ​ജു ജോ​സ​ഫ് (51 ), അ​ണ​ക്ക​ര മ​ണ്ണി​ൽ​ക​രോ​ട്ട് തോ​മ​സ് ജോ​ർ​ജ് (34) എ​ന്നി​വ​രെ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​ട​ൻത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി യാ​ത്ര​ക്കാ​രെ റോ​ഡി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

കാ​ർ മ​റി​ഞ്ഞ് നേ​രേ പോ​യി മ​ര​ത്തി​ലി​ടി​ച്ചു ചാ​രി നി​ന്ന​തി​നാ​ലാ​ണ് യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​തെ​ന്നു ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​ർ മു​ണ്ട​ക്ക​യ​ത്തുനി​ന്ന് അ​ണ​ക്ക​ര​യി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.