ഫ്ളെക്സ് നശിപ്പിച്ചതിൽ പ്രതിഷേധിച്ചു
1396785
Saturday, March 2, 2024 2:58 AM IST
വെള്ളിയാമറ്റം: തീർഥാടന കേന്ദ്രമായ വെള്ളിയാമറ്റം സെന്റ് ജോസഫ് പള്ളി തിരുനാൾ, ഉൗട്ടുനേർച്ച എന്നിവയോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഫ്ളെക്സ് കരിഓയിൽ ഒഴിച്ചു നശിപ്പിച്ച സംഭവത്തിൽ ഇടവക യോഗം പ്രതിഷേധിച്ചു. പന്നിമറ്റം കുറുവാക്കയം ബസ്സ്റ്റോപ്പിനു സമീപം സ്ഥാപിച്ച ഫ്ളെക്സ് ബോർഡിലാണ് കരിഓയിൽ ഒഴിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച സാമൂഹ്യവിരുദ്ധർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഇടവക കമ്മിറ്റി ആവശ്യപ്പെട്ടു.