വാൻ മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു
1396787
Saturday, March 2, 2024 2:58 AM IST
കട്ടപ്പന: ആമയാർ എലറ്റേരിയ റിസോർട്ടിന് സമീപം നിയന്ത്രണം വിട്ട ഓമ്നി വാൻ കലുങ്കിനടിയിലേക്കു മറി ഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു.
നെടുംകണ്ടം വട്ടപ്പാറ മാടപ്പാട്ട് മാത്യുവിനാണ് പരിക്കേറ്റത്. ചേമ്പളത്തുനിന്നു കടശിക്കടവിലേക്ക് ഏലയ്ക്കായുമായി പോയ വാഹനമാണ് അപകടത്തിൽ പെട്ടത്. വാനിൽ കുടുങ്ങിയ ഡ്രൈറെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്നാണു പുറത്തെടുത്തത്.
തുടർന്നു വണ്ടന്മേട് പോലീസിന്റെ ജീപ്പിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അപകട വിവരം അറിഞ്ഞു കട്ടപ്പന ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിരുന്നു.