നവീകരിച്ച മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഉദ്ഘാടനം ചെയ്തു
1396931
Sunday, March 3, 2024 2:57 AM IST
തൊടുപുഴ: നവീകരിച്ച മഹാറാണി വെഡ്ഡിംഗ് കളക്ഷന്റെ ഉദ്ഘാടനം തെന്നിന്ത്യൻ ചലച്ചിത്ര താരം സാമന്ത നിർവഹിച്ചു. 65,000 ചതുരശ്രയടി വിസ്തീർണത്തിലാണ് പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചത്. ഉപഭോക്തൃ മനസുകളിൽ സ്ഥാനം ഉറപ്പിച്ച മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഏറെ പുതുമകളോടെയും സവിഷേതകളോടെയുമാണ് വിപുലീകരിച്ചത്.
മൂഹൂർത്തം സിൽക്ക്, ഗ്രൂം സ്റ്റുഡിയോ, ബ്രൈഡൽ വെഡിംഗ് സ്റ്റുഡിയോ, കസ്റ്റമർ ലോഞ്ച്, കിഡ്സ് പ്ലേ ഏരിയ, ആൾട്ടറേഷൻ അസിസ്റ്റന്റ്, 120 വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഉള്ള സൗകര്യം തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.
എംഎൽഎമാരായ പി.ജെ. ജോസഫ്, മാണി സി. കാപ്പൻ, തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, അറ്റ്ലസ് മഹാറാണി ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ വി.എ. റിയാസ്, ജനപ്രതിനിധികൾ, മാനേജ്മെന്റ് അംഗങ്ങൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂമിലെത്തിയവരിൽനിന്നു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ നൽകുന്ന സമ്മാന പദ്ധതിയിൽ കാഞ്ഞാർ സ്വദേശി ഷോബിൻ പി. തോമസ് വിജയിയായി. നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിർധനരായ 10 രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണത്തിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എംഎൽ എനിർവഹിച്ചു.