ഇരുന്പുപാലം, വലിയതോവാള പള്ളികളിൽ തിരുനാൾ
1415694
Thursday, April 11, 2024 3:33 AM IST
അടിമാലി: ഇരുന്പുപാലം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോനീസിന്റെയും സെബസ്ത്യാനോസിന്റെയും ഗീവർഗീസ് സഹദായുടെയും തിരുനാൾ നാളെ മുതൽ 14 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം 3. 45ന് ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേലിന് സ്വീകരണം, നാലിനു കൊടിയേറ്റ്, പൊന്തഫിക്കൽ കുർബാന, സ്നേഹവിരുന്ന്.
13ന് രാവിലെ 7.30ന് അന്പ് എഴുന്നള്ളിപ്പ് വീടുകളിലേക്ക്, വൈകുന്നേരം നാലിന് വിശുദ്ധ കുർബാന, സന്ദേശം - ഫാ. പ്രിൻസ് പരത്തനാൽ, പന്ത്രണ്ടാം മൈൽ കുരുശടിയിലേക്ക് പ്രദക്ഷിണം, സന്ദേശം - ഫാ. ആന്റണി പാറക്കടവിൽ. 14ന് രാവിലെ 10.30ന് വിശുദ്ധ കുർബാന - ഫാ. വിനീത് മേക്കൽ, സന്ദേശം - ഫാ. ടോമി കിഴക്കേതുണ്ടത്തിൽ, ടൗണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണം, രാത്രി ഏഴിനു കൊച്ചിൻ പ്രിയതരംഗിന്റെ ഗാനമേള.
വലിയതോവാള: ക്രിസ്തുരാജാ പള്ളിയിൽ ഇടവക തിരുനാളിനു നാളെ കൊടിയേറും. തിരുനാൾ 14ന് സമാപിക്കും. 12ന് വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിനു വിശുദ്ധ കുർബാന, ലദീഞ്ഞ് - ഫാ. ജോർജ് ചേന്നാട്ട്, രാത്രി ഏഴിനു കാഞ്ഞിരപ്പള്ളി അമലയുടെ നാടകം - ശാന്തം. 13ന് രാവിലെ ആറിന് സപ്ര, 7.30ന് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം,
വിശുദ്ധ കുർബാന - ഫാ. ജിന്റോ പുത്തൻപുരയ്ക്കൽ, വൈകുന്നേരം നാലിനു വിശുദ്ധ കുർബാന - ഫാ. വിനീത് മേയ്ക്കൽ, ആറിനു പ്രദക്ഷിണം മന്നാക്കുടി പന്തലിലേക്ക്, സന്ദേശം - ജോമി ചോക്കാട്, 8.30ന് വാദ്യമേളങ്ങൾ, ഫ്യൂഷൻ തിരുവാതിര, ആകാശ വിസ്മയം. 14ന് രാവിലെ ആറിനു സപ്ര, വിശുദ്ധ കുർബാന,
ഉച്ചകഴിഞ്ഞു മൂന്നിനു വാദ്യമേളങ്ങൾ, നാലിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം - ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ, ആറിനു തിരുനാൾ പ്രദക്ഷിണം ടൗണ്‍ കപ്പേളയിലേക്ക്, സന്ദേശം - ബ്രദർ തങ്കച്ചൻ പാന്പാടുംപാറ, എട്ടിനു സമാപനാശീർവാദം, വാദ്യമേളങ്ങൾ, കൊടിയിറക്ക്, ഒൻപതിന് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള.