യൂത്ത് ബാസ്കറ്റ് ബോൾ: ജില്ലയ്ക്ക് അഭിമാനമായി നൈജൽ ജേക്കബ്
1415920
Friday, April 12, 2024 3:44 AM IST
തൊടുപുഴ: ബാസ്കറ്റ് ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പോണ്ടിച്ചേരിയിൽ നടക്കുന്ന ദേശീയ യൂത്ത് ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള പുരുഷ ടീമിൽ സ്ഥാനം നേടി ജില്ലയിൽനിന്നുള്ള നൈജൽ ജേക്കബ് അഭിമാനമായി.
പുളിങ്കുന്നിൽ നടന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ് ബോൾ ചാന്പ്യൻഷിപ്പിൽ ജില്ലയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ അടിസ്ഥാനത്തിലാണ് നൈജൽ കേരള ടീമിൽ ഇടം നേടിയത്.
വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ നൈജൽ ജേക്കബ് മൂന്നു വർഷമായി കാർമൽ ബാസ്കറ്റ്ബോൾ അക്കാദമിയിൽ പരിശീലനം നടത്തി വരികയാണ്.
ഫിബ കമ്മീഷണറും ലെവൽ 2 പരിശീലകനുമായ ഡോ. പ്രിൻസ് കെ.മറ്റത്തിന്റെ കീഴിലാണ് ബാസ്കറ്റ് ബോൾ പരിശീലിക്കുന്നത്. വോളിബോൾ പരിശീലകനായ വാഴക്കുളം നന്പ്യാപറന്പിൽ വടക്കേക്കര ജേക്കബ് ജോസഫിന്റെയും കരിമണ്ണൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക ടീന ജേക്കബിന്റെയും മകനാണ്.
യൂത്ത് കേരള ടീമിൽ സ്ഥാനം നേടിയ നൈജൽ ജേക്കബിനെ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ മാനേജർ ഫാ. തോമസ് മഞ്ഞക്കുന്നേൽ, പ്രിൻസിപ്പൽ ഫാ.സിജൻ പോൾ ഉൗന്നുകല്ലേൽ, ബർസാർ ഫാ. ജിത്തു തൊട്ടിയിൽ എന്നിവർ അഭിനന്ദിച്ചു.