തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി മുന്നണികൾ: മൂ​വാ​റ്റു​പു​ഴ​യി​ൽ ത​രം​ഗം തീ​ർ​ത്ത് ഡീ​ൻ
Saturday, April 13, 2024 2:55 AM IST
മു​വാ​റ്റു​പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ജന്മ​നാ​ടാ​യ മു​വാ​റ്റു​പു​ഴ​യി​ൽ ല​ഭി​ച്ച​ത് ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ൽ​പ്പ്. ആ​ദ്യഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ത്തി​നെ​ത്തി​യ ഡീ​നി​നെ നാ​ട്ടു​കാ​ർ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

രാ​വി​ലെ വ​ട​ക്ക​ൻ പാ​ല​ക്കു​ഴ​യി​ൽനി​ന്നും ആ​രം​ഭി​ച്ച സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സ​മി​തി അം​ഗം ജോ​സ് വ​ള്ള​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം.​ സ​ലിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ല​ക്കു​ഴ, ആ​ര​ക്കു​ഴ, മ​ഞ്ഞ​ള്ളൂ​ർ, ക​ല്ലൂ​ർ​ക്കാ​ട്, പൈ​ങ്ങോ​ട്ടൂ​ർ, പോ​ത്താ​നി​ക്കാ​ട്, ആ​യ​വ​ന എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു ഇ​ന്ന​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര്യ​ട​നം. മൂ​ങ്ങാ​കു​ന്ന്, മാ​റി​ക, പു​ളി​ക്ക​മാ​ലി, പാ​ല​ക്കു​ഴ, നീ​റാ​ന്പു​ഴ, ക​ല്ലൂ​ർ​ക്കാ​ട്, നാ​ഗ​പ്പു​ഴ, പെ​രു​മാ​ക​ണ്ടം, ക​ല്ലൂ​ർ കു​ള​പ്പു​റം, ക​ട​വൂ​ർ, ഞാ​റ​ക്കാ​ട്, ചാ​ത്ത​മാ​റ്റം, പൈ​ങ്ങോ​ട്ടൂ​ർ, ഞാ​റൂ​ർ ടോ​പ്പ്, പെ​രു​ന്പ​ല്ലൂ​ർ എ​ന്നി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ കണി​ക്കൊ​ന്ന​യും റോ​സാപ്പൂ​ക്ക​ളും​ പ​ഴ​ങ്ങ​ളും ന​ൽ​കി​യാ​ണ് ജ​ന​ങ്ങ​ൾ സ്വീ​ക​രി​ച്ച​ത്.

ഉ​ച്ച​യ്ക്കുശേ​ഷം മൂ​ഴി, പാ​റ​ക്ക പീ​ടി​ക, വ​ക്കാ​ത്തി​പ്പാ​റ, തൃ​ക്കേ​പ്പ​ടി, പ​റ​ന്പ​ഞ്ചേ​രി, പു​ളി​ന്താ​നം, പോ​ത്താ​നി​ക്കാ​ട് ടൗ​ണ്‍, പേ​ര​മം​ഗ​ലം, ആ​യ​വ​ന, കു​ഴു​ന്പി​ൽതാ​ഴം എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. പി​ന്നീ​ട് തോ​ട്ടാ​ഞ്ചേ​രി, വ​രാ​പ്പി​ള്ളി​മ്യാ​ൽ, പു​ന്ന​മ​റ്റം, ക​ടും​പി​ടി, അ​ഞ്ച​ൽ​പ്പെ​ട്ടി, സി​ദ്ധ​ൻപ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​നുശേ​ഷം ക​ല​ന്പൂ​ർ ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു.

100 ശ​ത​മാ​നം എം​പി ഫ​ണ്ടും മ​ണ്ഡ​ല​ത്തി​ൽ വി​നി​യോ​ഗി​ച്ച​താ​യി ഡീ​ൻ കു​ര്യാ​ക്കോ​സ് സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ പ​റ​ഞ്ഞു.​ ഇ​ന്ന് തൊ​ടു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാംഘ​ട്ട പ​ര്യ​ട​നം ന​ട​ത്തും. ‌രാ​വി​ലെ കോ​ള​പ്ര​യി​ൽ ആ​രം​ഭി​ക്കു​ന്ന പ​ര്യ​ട​നം വെ​ങ്ങ​ല്ലൂ​രി​ൽ സ​മാ​പി​ക്കും.