തെങ്ങു വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1416132
Saturday, April 13, 2024 3:01 AM IST
രാജാക്കാട്: തെങ്ങ് വെട്ടി മാറ്റുന്നതിനിടയിൽ തെങ്ങ് ദേഹത്ത് വീണു പരിക്കേറ്റ് രണ്ടു മാസമായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മഞ്ഞപ്പള്ളിസിറ്റി വിരിപ്പിൽ ഉണ്ണിക്കണ്ണൻ (31) ആണ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്.
എല്ലക്കൽ-മുല്ലക്കാനം റോഡ് നിർമാണത്തിനിടെ കരാറുകാരനെ സഹായിക്കാൻ റോഡിന്റെ ഒരുവശത്തു നിന്നിരുന്ന തെങ്ങ് വെട്ടിമാറ്റുന്നതിടയിലാണ് അപകടമുണ്ടായത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ ചികിത്സയ്ക്ക് നാട്ടുകാർ പിരിവെടുത്ത് സഹായിച്ചിരുന്നു. സംസ്കാരം നടത്തി. രാജാക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ആര്യ. മകൻ: വസുദേവ്.