നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം
1416864
Wednesday, April 17, 2024 3:09 AM IST
വണ്ടിപ്പെരിയാർ: നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം. രാത്രി ഒന്നോടെയായിരുന്നു അപകടം ഉണ്ടായത്. പൊൻകുന്നത്തുനിന്നു കുമളിയിലേക്ക് വരികയായിരുന്ന കാർ വണ്ടിപ്പെരിയാർ ചോറ്റുപാറക്ക് സമീപം എത്തിയപ്പോൾ റോഡ് സൈഡിലെ ഇലവൻ കെവി ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും കുമളി പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. വാഹനം പോസ്റ്റിലിടിച്ചുനിന്നതിനാൽ കൊക്കയിലേക്കു മറിയാതെ വൻ ദുരന്തം ഒഴിവായി.