50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരം സംഘടിപ്പിച്ചു
1416866
Wednesday, April 17, 2024 3:09 AM IST
കട്ടപ്പന: കട്ടപ്പന ഫൊറോന എസ്എംവൈഎംന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങൾക്കായി 50 മീറ്റർ ഫ്രീ സ്റ്റൈൽ നീന്തൽ മത്സരം നടത്തി. കട്ടപ്പന ഓസാനം സ്വിമ്മിംഗ് അക്കാദമിയിലാണ് മത്സരം നടന്നത്. കട്ടപ്പന ഫൊറോന വികാരിയും ഓസാനം സ്വിമ്മിംഗ് അക്കാദമി മാനേജറുമായ ഫാ. ജോസ് മാത്യു പറപ്പള്ളിൽ ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളിൽനിന്നും ഇരുപതോളം യുവജനങ്ങൾ പങ്കെടുത്തു. മത്സരത്തിൽ അഴങ്ങാട് ഇടവകയിൽനിന്നുള്ള ജിമിൽ എം. പയസ്, ബൂൺ സെബാസ്റ്റ്യൻ, ജിൽറ്റ് മാത്യു എന്നിവർ ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി.
വിജയികൾക്ക് കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി ട്രോഫിയും കാഷ് അവാർഡ് നൽകി. എസ്എംവൈഎം കട്ടപ്പന ഫൊറോന ഡയറക്ടർ ഫാ. നോബി വെള്ളാപ്പള്ളി, കട്ടപ്പന ഫോറനാ പ്രസിഡന്റ് അലൻ എസ്. പുലിക്കുന്നേൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ എലിസബത്ത്, അലന്റ്്, ഡിയോൺ, അർപ്പിത, ആൻമരിയ, ചെറിയാൻ, നവീൻ, വിനോദ് എന്നിവർ നേതൃത്വം നൽകി.