നാടകയാത്രയ്ക്ക് സ്വീകരണം നൽകി
1417094
Thursday, April 18, 2024 3:30 AM IST
തൊടുപുഴ: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കെപിസിസി പ്രചാരണ വിഭാഗം നടത്തുന്ന നാടകയാത്രയ്ക്ക് തൊടുപുഴയിൽ യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
അഡ്വ. ജോസഫ് ജോണ്, എം.കെ. പുരുഷോത്തമൻ, ടി.ജെ. പീറ്റർ, സംസ്ഥാന കോ-ഓർഡിനേറ്റർ എൻ.വി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഇന്ത്യയെന്റെ രാജ്യം എന്ന ലഘുനാടകം അവതരിപ്പിച്ചു.