ഇടുക്കിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്
1417095
Thursday, April 18, 2024 3:30 AM IST
ചെറുതോണി: ഓൺലൈൻ തട്ടിപ്പിൽ തടിയമ്പാട് സ്വദേശിക്ക് 26 ലക്ഷം രൂപ നഷ്ടമായി. ദുബായില്‍ ജോലി ചെയ്തിരുന്ന തടിയമ്പാട് മുളകുവള്ളി സ്വദേശിയായ നാല്പ്പത്തിയാറുകാരൻ ജനുവരിയിലാണ് ഓണ്‍ലൈൻ തട്ടിപ്പിനിരയായത്.
ആദ്യം ചെറിയ തുകകള്‍ നൽകിയപ്പോൾ അതിലും വലിയ തുക സമ്മാനമായി ലഭിച്ചു. ഇങ്ങനെ 37 ലക്ഷം രൂപയുടെ ട്രേഡിംഗ് നടത്തി. എന്നാൽ, 11 ലക്ഷം മാത്രമാണ് തിരിച്ചു കിട്ടിയിട്ടുള്ളുവെന്നാണ് ഇടുക്കി സൈബർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഗള്‍ഫില്‍നിന്നു കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ശേഷം ഇദ്ദേഹം ഇടുക്കി സൈബർ പോലീസില്‍ പരാതി നൽകുകയായിരുന്നു. ജനുവരി എട്ടുമുതല്‍ 17 വരെയാണ് ട്രേഡിംഗ് നടത്തിയത്. അടുത്ത കാലത്ത് നിരവധി പേരാണ് ഇടുക്കിയില്‍ സൈബർ തട്ടിപ്പിനിരയായത്.
മരിയാപുരം സ്വദേശിനിക്ക് 25 ലക്ഷം രൂപയും മൂന്നാർ സ്വദേശിനിക്ക് 15 ലക്ഷവും ഓണ്‍ലൈനിലൂടെ നഷ്ടമായിരുന്നു.