ഇളനീർ വില്പന പൊടിപൊടിക്കുന്നു
1417099
Thursday, April 18, 2024 3:30 AM IST
ചെറുതോണി: വേനൽ കനത്തതോടെ ഹൈറേഞ്ചിലെ വഴിയോരങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഇളനീർ വില്പന പൊടിപൊടിക്കുന്നു. ഇടുക്കിയിലെ ഇപ്പോഴത്തെ കൂടിയതാപനില 40 ഡിഗ്രി സെൽഷസാണ്. ചൂട് കൂടുന്നത് ഇളനീർ വിൽപ്പനക്കാർക്ക് ചാകരയാണ്.
മറ്റു ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ താപനില കുറവാണെങ്കിലും വഴിയരികിൽ വർണക്കുടയുയർത്തി കരിമ്പിൻ ജ്യൂസും ഇളനീരും വിൽക്കുന്നവർക്ക് ഇത് ഉത്സവകാലമാണ്. കരിക്കൊന്നിന് നാല്പത് മുതൽ അൻപത് രൂപയും കരിമ്പിൻ ജൂസിന് മുപ്പത് രൂപയുമാണ് ഈടാക്കുന്നത്.
ഇടുക്കി - ചെറുതോണി അണക്കെട്ടിൽ വിനോദഞ്ചാരികൾ സന്ദർശനത്തിനെത്തിയതോടെ ദിവസം ഇരുനൂറ്റമ്പതിലതികം കരിക്ക് വില്പന നടക്കുന്നുണ്ടെന്ന് കരിക്ക് വ്യാപാരിയായ സുലൈഖ പറയുന്നു.