സംഗീത വിശ്വനാഥൻ കോതമംഗലത്ത് പര്യടനം നടത്തി
1417250
Friday, April 19, 2024 12:29 AM IST
തൊടുപുഴ: എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ കോതമംഗലം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് സ്വീകരണം നൽകി. പര്യടന പരിപാടി ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു.
ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഷൈൻ കൃഷ്ണൻ, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ പി.പി. സജീവ്, എം.എൻ. ജയചന്ദ്രൻ, ജില്ലാ വൈസ് പ്രസിഡന്റ് ഇ.ടി. നടരാജൻ, വി.എൻ. സുരേഷ്, ഉണ്ണികൃഷ്ണൻ മാങ്ങോട്, സൂരജ് മലയിൽ, ഇ.കെ. അജിത്കുമാർ, അരുണ്‍ നെല്ലിമറ്റം എന്നിവർ പ്രസംഗിച്ചു.
ഇളന്പ്ര, ചെറുവട്ടൂർ, നെല്ലിക്കുഴി, തൃക്കാരിയൂർ, ആയക്കാട്, ചേറങ്ങനാൽ, ഉപ്പുകണ്ടം, മുത്തംകുഴി, വടാട്ടുപാറ, കുട്ടന്പുഴ, പുന്നേക്കാട്, കീരംപാറ, കോതമംഗലം, കറുകടം, വാരപ്പെട്ടി, കോഴിപ്പിള്ളി, അടിവാട്, മാവുടി, കുത്തുകുഴി, നെല്ലിമറ്റം,ഉൗന്നുകൽ, നേര്യമംഗലം എന്നിവിടങ്ങളിൽ സംഗീത വിശ്വനാഥൻ പര്യടനം നടത്തി.