ഡാമിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
1417280
Friday, April 19, 2024 12:42 AM IST
അടിമാലി: ആനച്ചാൽ ചെങ്കുളം ഡാമിൽ യുവാവ് മുങ്ങിമരിച്ചു. ചെങ്കുളം സ്വദേശിയായ നാലാനിക്കൽ ജിമ്മി കുര്യാക്കോസ് (33) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് അപകടം നടന്നത്. ഡാമിൽ മീൻ പിടിക്കുന്നതിന് വലയിടാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്.
ഡാമിൽ വലകെട്ടുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്കാരം നടന്നു. ജിമ്മി പഞ്ചഗുസ്തി താരമാണ്. ജില്ലയിലെ പ്രമുഖ വോളിബോൾ താരവും വടംവലി താരവുമായിരുന്നു. പിതാവ്: പാപ്പച്ചൻ. മാതാവ്: ലിസി, സഹോദരി: ഷാലി.