മുരിക്കാശേരി പാവനാത്മാ കോളജിന് റാങ്ക് തിളക്കം
1424561
Friday, May 24, 2024 3:42 AM IST
ചെറുതോണി: എംജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ മുരിക്കാശേരി പാവനാത്മ കോളജിന് വീണ്ടും റാങ്കുകളുടെ തിളക്കം. ബിഎ ഹിസ്റ്ററി വിഭാഗത്തിൽ സാന്ദ്ര സന്തോഷ് ഒന്നാം റാങ്ക് കരസ്ഥമാക്കി.
ആഷിൻ ബിനോജി രണ്ടാം റാങ്കും അഡ്നാ മൂന്നാം റാങ്കും നേടി. ബിഎ മലയാളം വിത്ത് ജേർണലിസത്തിന് അപർണ ചെല്ലപ്പൻ രണ്ടാം റാങ്കും സിസ്റ്റർ അമല നെൽസണ്‍ മൂന്നാം റാങ്കും ജിസ്മി ബെന്നി അഞ്ചാം റാങ്കും കീർത്തന സജീഷ് പത്താം റാങ്കും സ്വന്തമക്കി.
ബിഎസ്സി മാത്തമാറ്റിക്സിൽ വി.എം. ദേവുവിന് രണ്ടാം റാങ്കും അതുല്യ ശശിക്ക് നാലാം റാങ്കും ആദിത്യ രാജ് ജോയിക്ക് അഞ്ചാം റാങ്കും ബെനഡിക്ട് കെ. ലിജിക്ക് എട്ടാം റാങ്കും ലഭിച്ചു.
റാങ്ക് ജേതാക്കളെ കോളജ് മാനേജർ മോണ്‍. ജോസ് കരിവേലിക്കൽ, പ്രിൻസിപ്പൽ പ്രഫ. ഡോ. ബെന്നോ പുതിയാപറന്പിൽ, ബർസാർ ഡോ. ജായ്സ് മറ്റം എന്നിവർ അഭിനന്ദിച്ചു.