ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ സമരം മൂന്നാം ദിവസത്തിലേക്ക്
1424562
Friday, May 24, 2024 3:42 AM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജ് വിദ്യാർഥികളുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക്. പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചത്.
അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണ പ്രവർത്തനങ്ങളുടെ തുടക്കമാരംഭിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ് മെഡിക്കൽ വിദ്യാർത്ഥികൾ പറയുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് ഇടുക്കി മെഡിക്കൽ കോളജിലെ വിദ്യാർഥികൾ സമര പ്രക്ഷോഭങ്ങളുമായി രംഗത്തുവരുന്നത്.
ഒന്നും രണ്ടും വർഷങ്ങളിലെ ഉൾപ്പെടെ 200 ഓളം വിദ്യാർഥികളാണ് സമരം ആരംഭിച്ചിരിക്കുന്നത്. രാത്രിയും പകലും വിദ്യാർഥികൾ ആശുപത്രിക്ക് മുന്നിൽ സമരം തുടരുകയാണ്.