കെഎസ്ആർടിസിക്കു മുന്നിൽ കാർ വിലങ്ങിയതായി പരാതി
1424568
Friday, May 24, 2024 3:48 AM IST
മുട്ടം: കെഎസ്ആർടിസി ബസിന്റെ യാത്ര മുടക്കി കാർ വിലങ്ങനെയിട്ടതോടെ മുട്ടം ടൗണിൽ ഗതാഗതക്കുരുക്ക്. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. കാർ ഡ്രൈവർ കെഎസ്ആർടിസി ഡ്രൈവർക്കു നേരേ തട്ടിക്കയറിയതായും ദൃക്സാക്ഷികൾ പറഞ്ഞു.
കാറിനു പിന്നിലായി വന്ന ബസിലെ ഡ്രൈവർ ഉച്ചത്തിൽ ഹോണ്‍ മുഴക്കിയതിനെത്തുടർന്ന് കാറിലുണ്ടായിരുന്നവർ ഭയപ്പെട്ടു എന്ന് പറഞ്ഞാണ് കാർ ഡ്രൈവർ തട്ടിക്കയറിയതെന്ന് പറയുന്നു. കാർ ബസിനെ വിലങ്ങിയതിനെത്തുടർന്ന് മുട്ടം ടൗണിൽ ഗതാഗതക്കുരുക്കുണ്ടായി.