ചർച്ച പരാജയം: മെഡിക്കൽ വിദ്യാർഥികളുടെ രാപ്പകൽ സമരം നാലാം ദിവസത്തിലേക്ക്
1424755
Saturday, May 25, 2024 3:48 AM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ വിദ്യാർഥികൾ നടത്തിവരുന്ന രാപ്പകൽ സമരം മന്ത്രി റോഷി അഗസ്റ്റ്യനും ആരോഗ്യ വകുപ്പ് മന്ത്രിയുടെ പി എയുമായി വിദ്യാർഥി പ്രതിനിധികൾ തിരുവനന്തപുരത്തു നടത്തിയ ചർച്ച പരാജയപ്പെട്ടു.
സമരം തുടരുമെന്ന് വിദ്യാർഥികൾ
ലാബിന്റെ നിർമാണം ഒരാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്നും മറ്റു കുറവുകൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി ഇടുക്കിയിലെത്തി ചർച്ച ചെയ്യുമെന്നുമാണ് മന്ത്രി റോഷി അഗസ്റ്റിൻ വിദ്യാർഥി പ്രതിനിധികളെ അറിയിച്ചത്. ഇതിനു മുമ്പ് മൂന്നുതവണയും പറഞ്ഞ കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി എന്ന് ഇടുക്കിയിൽ എത്തുമെന്ന് വ്യക്തമാക്കാത്തതാണ് ചർച്ചകൾ വഴിമുട്ടിയത്. വ്യക്തമായ ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കുകയില്ലെന്നും വിദ്യാർഥി പ്രതിനിധികൾ പറഞ്ഞു.