കെട്ടിടനിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി വേണമെന്ന ഉത്തരവ് കോടതി തള്ളി
1424763
Saturday, May 25, 2024 3:55 AM IST
ചെറുതോണി: ഇടുക്കി ജില്ലയിലെ എട്ടു വില്ലേജുകളിൽ കെട്ടിട നിർമാണങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻഒസി വേണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതിയുടെ പ്രത്യേക ബഞ്ച് തള്ളി.
സർക്കാർ ഉത്തരവിനെതിരേ പള്ളിവാസൽ പഞ്ചായത്ത് അഡ്വ. ജോയ്സ് ജോർജ് മുഖേന നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖ് വിധി പ്രഖ്യാപിച്ചത്. കെട്ടിട നിർമാണങ്ങൾക്ക് ഇനി മുതല്‍ പഞ്ചായത്തിന്റെ അനുമതി മാത്രം മതിയാകും. എട്ട് വില്ലേജുകളില്‍ വീട് ഉള്‍പ്പടെയുള്ള കെട്ടിട നിര്‍മാണത്തിന് തഹസീല്‍ദാരുടെ അനുമതി വാങ്ങണമെന്ന ഉത്തരവാണ് അസാധുവാക്കിയിരിക്കുന്നത്.
എന്‍ജിനിയറിംഗ് വിഭാഗം ഉള്ള പഞ്ചായത്തിന് മാത്രമാണ് എന്‍ഒസി നല്കാൻ അധികാരമുള്ളത്. കെട്ടിടം നിര്‍മിക്കുന്ന ഭൂമിയുടെ പട്ടയത്തിന്റെ നിയമ സാധുത മാത്രമാണ് തഹസീല്‍ദാര്‍ക്ക് പരിശോധിക്കാന്‍ അധികാരമുള്ളത്.
ഏറെ നാളായി ജില്ലയലെ ആളുകൾ നിർമാണങ്ങൾ നടത്തുന്നതിനുള്ള അനുമതിക്കായി റവന്യു ഒാഫീസുകൾ കയറി ഇറങ്ങുകയായിരുന്നു. തഹസീല്‍ദാരുടെ അധികാരം എടുത്തു കളഞ്ഞുകൊണ്ടുള്ള തീരുമാനം ഉടന്‍തന്നെ റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനു ജില്ലാ കളക്ടര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്കി.