ഇരട്ടവാഴക്കുലയാണ് താരം
1424910
Sunday, May 26, 2024 2:56 AM IST
ചെറുതോണി: കാഴ്ച്ചക്കാരിൽ കൗതുകമുണർത്തി ഇരട്ടക്കുല. കഞ്ഞിക്കുഴി പഞ്ചായത്തിലെ കണ്ണാടിക്കവല വാകത്താനത്ത് രാജുവിന്റെ പുരയിടത്തിലാണ് ഇരട്ടവാഴക്കുല ഉണ്ടായിരിക്കുന്നത്. കഴിഞ്ഞവർഷവും ഇതേപോലെ ഇരട്ടക്കുല ഉണ്ടായതായി രാജു പറഞ്ഞു.
ഒരു വാഴയിൽ തന്നെ ഇരട്ടക്കുലകൾ ഉണ്ടായതാണ് രാജുവിനെയും സമീപവാസികളെയും അത്ഭുതപ്പെടുത്തിയത്.
കഴിഞ്ഞവർഷം രാജു നട്ടുപിടിപ്പിച്ച പൂജ കദളി ഇനത്തിൽപ്പെട്ട വാഴയിലാണ് ഇത്തരത്തിൽ വിശേഷപ്പെട്ട വാഴക്കുല ഉണ്ടായത്.