ലൈൻമാൻ ഷോക്കേറ്റു മരിച്ചു
1425172
Sunday, May 26, 2024 10:45 PM IST
ഏലപ്പാറ: വൈദ്യുതി ലൈനിൽ വീണ മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ കെഎസ്ഇബി ലൈൻമാൻ ഷോക്കേറ്റു മരിച്ചു. കുടയത്തൂർ സംഗമം സ്വദേശി കോണിക്കൽ അനസ് (അന്തുക്കാ അനസ് -45) ആണ് മരിച്ചത്.
ഏലപ്പാറ കോഴിക്കാനത്ത് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പോത്തുപാറ കെസ്ഇബിയിലെ ലൈൻമാനായ അനസ് കോഴിക്കാനം കിഴക്കേ പുതുവൽ ഭാഗത്ത് വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ മുട്ടി ഷോക്കേൽക്കുകയായിരുന്നു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ:ആമിന (മഞ്ജുഷ). മക്കൾ:ആദില ,അഫ്സൽ.