വീടിന്റെ ഗോവണിയിൽനിന്നു വീണ് മരിച്ചു
1425256
Monday, May 27, 2024 2:12 AM IST
പെരുന്പിള്ളിച്ചിറ: വീടിന്റെ ടെറസിനു മുകളിലേക്ക് കയറുന്നതിനിടെ ഗോവണിയിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. പെരുന്പിള്ളിച്ചിറ കൊറ്റിയാട്ട് അലിയാരാണ് (70) മരിച്ചത്. ശനിയാഴ്ചയാണ് സംഭവം.
വീടിനു മുകളിലെ ചോർച്ച പരിശോധിക്കാനായി ടെറസിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കോണിയിൽനിന്ന് തെന്നി അലിയാർ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. കബറടക്കം നടത്തി. ഭാര്യ: ബിവി. മക്കൾ: സറീന, സലീന, ഹസീന, അനസ്. മരുമക്കൾ: കബീർ, അലി, ഷമീർ, റജീന.