സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം ന​ട​ത്തി
Monday, May 27, 2024 2:35 AM IST
തൊ​ടു​പു​ഴ: ലോ​ക ഫു​ട്ബോ​ൾ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു തൊ​ടു​പു​ഴ യൂ​ണി​റ്റി സോ​ക്ക​ർ ക്ല​ബ് സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഫു​ട്ബോ​ൾ മ​ത്സ​രം മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ബി​ന്ദു പ​ത്മ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​ബ് സെ​ക്ര​ട്ട​റി പി.​എ.​ ഷം​സു​ദ്ദീ​ൻ, ഇ​ടു​ക്കി ഡി​എ​ഫ്എ പ്ര​സി​ഡ​ന്‍റ് പി.​എ. സ​ലിം​കു​ട്ടി, ര​മേ​ശ് ച​ന്ദ്ര​ൻ, കെ.​എം. ജോ​ർ​ജ്, എ​റ​ണാ​കു​ളം ഡെ​പ്യൂ​ട്ടി ക​ള​ക്‌ട​ർ വി.​ഇ. അ​ബാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യൂ​ണി​റ്റി സോ​ക്ക​ർ ടീം ​ഒ​ന്നാം സ്ഥാ​ന​വും പോ​ലീ​സ് ടീം ​ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക് സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി.