കാട്ടുചെടികളിൽ കുരുങ്ങി വൈദ്യുതി പോസ്റ്റുകൾ
1425506
Tuesday, May 28, 2024 6:27 AM IST
തൊടുപുഴ: നഗരത്തിൽ കാട്ടു ചെടികൾ പടർന്നുകയറിയ വൈദ്യുതി പോസ്റ്റും ലൈനും അപകട ഭീഷണി ഉയർത്തുന്നു. മങ്ങാട്ടുകവല-കാഞ്ഞിരമറ്റം ബൈപാസ് റോഡിലാണ് വൈദ്യുതി പോസ്റ്റുകൾ നിറയെ കാട്ടുചെടികളാണ് മൂടിയിരിക്കുന്നത്. പോസ്റ്റ് തിരിച്ചറിയാൻ സാധിക്കാത്ത വിധമാണ് കാടുംപടലും മൂടിയിരിക്കുന്നത്.
പോസ്റ്റിൽനിന്നുള്ള ലൈൻ കന്പികളിലേക്കും ഇവ പടർന്നു കയറിയിട്ടുണ്ട്. വിമല പബ്ലിക് സ്കൂളിന് സമീപം രണ്ടിടങ്ങളിലാണ് സമാന രീതിയിൽ കാട്ടുചെടികൾ വളർന്ന് പോസ്റ്റുകളിൽ ചുറ്റിയിരിക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി ആളുകൾ നിത്യേന നടന്നുപോകുന്ന പാതയായതിനാൽ അപകട സാധ്യത ഏറെയാണ്.
വാഹനങ്ങൾ വരുന്പോൾ കാൽനട യാത്രികർക്ക് ഷോക്കടിക്കുമോ എന്ന ഭയം മൂലം റോഡരികിലേക്ക് മാറി നിൽക്കാൻ കഴിയാത്ത സാഹചര്യമാണ്.