പിക്കപ്പ് ജീപ്പിടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്
1425507
Tuesday, May 28, 2024 6:27 AM IST
കുടയത്തൂർ: വർക്ക് ഷോപ്പിലേക്ക് കയറ്റിയ പിക്കപ്പ് ജീപ്പ് പിന്നോട്ടുരുണ്ട് ഇടിച്ച ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. മൂലമറ്റത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പനച്ചിൽ കൃഷ്ണൻകുട്ടി (58) യ്ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.15ന് കുടയത്തൂർ സരസ്വതി സ്കൂൾ ജംഗ്ഷനിലായിരുന്നു അപകടം. റോഡരികിൽ കിടന്ന പിക്കപ്പ് ജീപ്പ് അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിലേക്ക് ഓടിച്ചു കയറ്റുന്നതിനിടെ അവിചാരിതമായി പിന്നോട്ടുരുണ്ട് തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിഞ്ഞു. പരിക്കേറ്റ കൃഷ്ണൻകുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.