സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Tuesday, May 28, 2024 6:27 AM IST
തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി, നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രി​സ് പ​ള്ളി വി​ൻ​സ​ന്‍റ് ഡി ​പോ​ൾ യൂ​ണി​റ്റ്, പൈ​ങ്കു​ളം കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ക​പ്പു​ഴ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

വി​കാ​രി ഫാ.​ പോ​ൾ നെ​ടും​പു​റ​ത്ത്, ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ. മേ​ഴ്സി കു​ര്യ​ൻ എ​സ്എ​ച്ച്, ബാ​ങ്ക് മാ​നേ​ജ​ർ ലു​സീ​ന അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ൻ​സന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ മാ​ത്യു പു​ത്ത​ൻ​പു​ര​ക്ക​ൽ, ജോ​സ് പാ​ല​ക്കു​ഴി, ജയിം​സ് അ​റ​യ്ക്ക​ൽ, ജോ​ബി മാ​റാ​ട്ടി​ൽ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.