യുവാവിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി
1425515
Tuesday, May 28, 2024 6:27 AM IST
കട്ടപ്പന: കാറിനു പിന്നിൽ ബൈക്ക് പാർക്ക് ചെയ്തതതിനെത്തുടർന്നുണ്ടായ തകർക്കത്തെത്തുടർന്ന് യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി.
ഞായഴാറ്ച രാത്രി പതിനൊന്നോടെ കട്ടപ്പന മാർക്കറ്റ് ജംഗ്ഷനിലാണ് സംഭവം. കട്ടപ്പനയിലെ ഒരു ബാറിനു മുന്നിൽ ജസ്റ്റിനും സുഹൃത്തുക്കളും പാർക്കുചെയ്തിരുന്ന കാറിനു മുന്നിൽ ക്രിസ്റ്റോ എന്നയാൾ ബൈക്ക് പാർക്കു ചെയ്തു. ഇതോച്ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടാകുകയും സപീപത്തുണ്ടായിരുന്നവർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും പോയി.
കട്ടപ്പന മാർക്കറ്റിലേക്കുള്ള വഴിയിൽ വച്ച് ജസ്റ്റിന്റെ കാർ ക്രിസ്റ്റോയുടെ ബൈക്കിൽ ഇടിപ്പിച്ചു വീഴ്ത്തുകയായിരുന്നെന്നു പറയുന്നു. കാർ നിർത്താതെ ഓടിച്ചു പോയി. സുഹൃത്തുക്കൾ ചേർന്ന് ക്രിസ്റ്റോയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ക്രിസ്റ്റോയുടെ നാലു വാരിയല്ലുകൾ ഒടിഞ്ഞു. ഏഴെണ്ണത്തിന് പൊട്ടലുണ്ടായിട്ടുമുണ്ട. ശ്വാസകോശത്തിനും മുറിവേറ്റിട്ടുണ്ട്. കട്ടപ്പന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.