റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളിയ വീ​ട്ട​മ്മ​യ്ക്ക് 5000 രൂ​പ പി​ഴ
Wednesday, June 12, 2024 3:42 AM IST
ഉ​ടു​ന്പ​ന്നൂ​ർ: റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​തി​ന് 5000 രൂ​പ പി​ഴ​യ​ട​പ്പി​ച്ച് ഉ​ടു​ന്പ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത്. കോ​ത​മം​ഗ​ലം സ്വ​ദേ​ശി​നി​യി​ൽനി​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പി​ഴ​യീ​ടാ​ക്കി​യ​ത്.

കോ​ത​മം​ഗ​ല​ത്തുനി​ന്ന് ഉ​ടു​ന്പ​ന്നൂ​ർവ​ഴി ക​ട്ട​പ്പ​ന​യ്ക്ക് യാ​ത്ര ചെ​യ്ത വീ​ട്ട​മ്മ​യാ​ണ് യാ​ത്ര​യ്ക്കി​ടെ ഉ​പ്പു​കു​ന്ന് ഭാ​ഗ​ത്ത് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത്. പി​ന്നീ​ട് ഇ​തു​വ​ഴി പോയ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​തീ​ഷ് മാ​ലി​ന്യ​നി​ക്ഷേ​പം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തി​ൽനി​ന്നു ല​ഭി​ച്ച ആ​ശു​പ​ത്രി ബി​ല്ലി​ൽ ക​ണ്ട ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് ആ​ളെ വി​ളി​ച്ചുവ​രു​ത്തി പി​ഴ അ​ട​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പൊ​തു സ്ഥ​ല​ത്ത് മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​പി.​യ​ശോ​ധ​ര​ൻ അ​റി​യി​ച്ചു.