വ​ഴി​യോ​രക്ക​ച്ച​വ​ടം ഒ​ഴി​പ്പി​ച്ചി​ട്ടെ​ന്ത്; ഇ​പ്പോ​ൾ ഉ​ന്തു​വ​ണ്ടിക്ക​ച്ച​വ​ടം?
Wednesday, June 12, 2024 3:42 AM IST
തൊ​ടു​പു​ഴ: ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തു​ക​ളും വ​ഴി​യോ​ര​ങ്ങ​ളും കൈ​യേ​റി ന​ട​ത്തു​ന്ന ഉ​ന്തു​വ​ണ്ടിക്ക​ച്ച​വ​ടം ഗ​താ​ഗ​തക്കു​രു​ക്കി​നും അ​പ​ക​ട​ത്തി​നും കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു. ഒ​രാ​ഴ്ച മു​ന്പ് ന​ഗ​ര​ത്തി​ൽ ഫു​ട്പാ​ത്തു​ക​ളും മ​റ്റും കൈ​യേ​റി​യു​ള്ള അ​ന​ധി​കൃ​ത ക​ച്ച​വ​ടം ഒ​ഴി​പ്പി​ച്ചി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളി​ലും അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ലും മ​റ്റും ഉ​ന്തു​വ​ണ്ടിക്ക​ച്ച​വ​ടം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

അ​ന്പ​ലം ബൈ​പാ​സ് റോ​ഡ്, ജ്യോ​തി​ സൂ​പ്പ​ർ​ബ​സാ​ർ, മ​ങ്ങാ​ട്ടു​ക​വ​ല ബ​സ്‌സ്റ്റാ​ന്‍ഡ് പ​രി​സ​രം, പാ​ലാ റോ​ഡി​ലെ സ്വ​കാ​ര്യ​ബ​സ് സ്റ്റാ​ന്‍ഡ് പ​രി​സ​രം തു​ട​ങ്ങി​യ തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഉ​ന്തു​വ​ണ്ടിക്ക​ച്ച​വ​ടം വ്യാ​പ​ക​മാ​കു​ക​യാ​ണ്.

ഇ​തു​മൂ​ലം വാ​ഹ​ന​ങ്ങ​ൾ​ക്ക് സൈ​ഡ് കൊ ടു​ക്കു​ന്ന​തി​നും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​തി​നും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും ഗ​താ​ഗ​ത​ക്കു​രു​ക്കി​നും ഇ​തു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

നേ​ര​ത്തേ നി​ര​ത്തു​ക​ൾ കൈ​യേ​റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് ന​ഗ​ര​സ​ഭ മു​ൻ​കൈ​യെ​ടു​ത്ത് ഒ​ഴി​പ്പി​ക്കു​ക​യും ഇ​ത്ത​ര​ത്തി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി നി​ശ്ചി​ത സ്ഥ​ലം നി​ശ്ച​യി​ച്ചു​ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ ഫു​ട്പാ​ത്തു​ക​ൾ കൈ​യേ​റി​യു​ള്ള ക​ച്ച​വ​ടം താ​ത്കാ​ലി​ക​മാ​യി നി​ല​ച്ചി​രു​ന്നെ​ങ്കി​ലും അ​ധി​കൃ​ത​ർ ക​ണ്ണ​ട​ച്ച​താ​ണ് ഉ​ന്തു​വ​ണ്ടി ക​ച്ച​വ​ടം വ്യാ​പ​ക​മാ​കാ​നും ഗ​താ​ഗ​തക്കു​രു​ക്ക് അ​ഴി​യാ​ക്കു​രു​ക്കാ​യി മാ​റാ​നും ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.