ഒറ്റയാൾ പോരാട്ടവുമായി വയോധികൻ
1428982
Thursday, June 13, 2024 4:01 AM IST
രാജകുമാരി: മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിനെ മർദിച്ച പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഒറ്റയാൾ പോരാട്ടം. മനുഷ്യാവകാശ പ്രവർത്തകനായ കെ.എൻ. തങ്കപ്പൻ ആചാരിയാണ് ശാന്തൻപാറയിൽ വേറിട്ട സമരം നടത്തിയത്.
റൂബിൻ ലാലിനെ കള്ളക്കേസിൽ കുടുക്കി മർദിച്ച പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടുക, ഇതിനു കൂട്ടുനിന്ന സിസിഎഫ്, ഡി എഫ്ഒ, ഡിവൈഎസ്പി എന്നിവരെ പരസ്യവിചാരണ ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഒറ്റയാൾ സമരം നടത്തിയത്.
ശാന്തൻപാറ ടൗണിന്റെ മധ്യത്തിൽ പ്ലക്കാർഡും കൈയിലേന്തിയായിരുന്നു പ്രതിഷേധം.