കോഴിപ്പിള്ളിക്ക് അഭിമാനം; ഇനി സ്വന്തം ഡോക്ടർ
1429172
Friday, June 14, 2024 3:29 AM IST
വെള്ളിയാമറ്റം: കോഴിപ്പിള്ളി ഗ്രാമത്തിന് അഭിമാനം പകർന്ന് ഡോ. പ്രവീണ ആതുര ശുശ്രൂഷാമേഖലയിലേക്ക്. കോഴിപ്പിള്ളി കണ്ടത്തിൻകര രവി-രമണി ദന്പതികളുടെ മകളായ പ്രവീണ കളമശേരി സർക്കാർ മെഡിക്കൽ കോളജിലാണ് എംബിബിഎസ് പഠനം പൂർത്തിയാക്കിയത്.
കുളമാവ് നവോദയ വിദ്യാലയത്തിലായിരുന്നു പ്ലസ്ടു പഠനം. തുടർന്ന് പാലായിൽ ഒരുവർഷത്തെ എൻട്രൻസ് കോച്ചിംഗ് നടത്തി നീറ്റ് പരീക്ഷയും ഉയർന്ന റാങ്കും നേടിയാണ് എംബിബിഎസ് പ്രവേശനം നേടിയത്.
ഇവിടെ ആദിവാസി ഉൗരാളി വിഭാഗത്തിൽനിന്ന് ആദ്യമായാണ് ഒരാൾ എംബിബിഎസ് പാസാകുന്നതെന്ന പ്രത്യേകതയുമുണ്ട്.