വായ്പകൾ പലിശ ഇളവോടെ തീർപ്പാക്കാം
1429175
Friday, June 14, 2024 3:29 AM IST
മുതലക്കോടം: വിവിധ കാരണങ്ങളാൽ ദീഘകാലമായി കുടിശികയായ വായ്പകൾ തീർപ്പാക്കുന്നതിന് സർക്കാർ ആവിഷ്കരിച്ച പുതിയ കർമപദ്ധതിയുടെ ഭാഗമായി നാളെ മുതൽ ജൂലൈ 31വരെ മുതലക്കോടം സഹകരണ ബാങ്കിൽ പ്രത്യേക കുടിശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കും.
പദ്ധതി പ്രകാരം ആർബിട്രേഷൻ, ലേലം, ജപ്തി ഉൾപ്പെടെയുള്ള എക്സിക്യൂഷൻ നടപടികൾ നേരിടുന്ന വായ്പ എടുത്ത സഹകാരികൾക്ക് പിഴപ്പലിശ പൂർണമായും ഒഴിവാക്കി, പലിശയിൽ ഇളവും നൽകി വായ്പ തീർപ്പാക്കാം.
എല്ലാ പ്രവൃത്തി ദിവസവും ബാങ്ക് ഹെഡ് ഓഫീസിൽ അദാലത്ത് കൗണ്ടർ പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് എം.എൻ. മനോഹർ അറിയിച്ചു. ഫോണ്: 9562106796, 9496370679