പോലീസുകാരൻ മരിച്ച നിലയിൽ
1429185
Friday, June 14, 2024 3:43 AM IST
കുമളി: ജീവനൊടുക്കുവാൻ പോകുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്ക് തയാറായിക്കൊള്ളാനും സുഹൃത്തായ പോലീസുകാരനെ ഫോണിൽ വിളിച്ചറിയിച്ച പോലീസുകാരൻകുമളിയിലെ ലോഡ്ജിൽ ഇന്നലെ ഉച്ചകഴിഞ്ഞ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ആലപ്പുഴ കൈനകരി സ്വദേശി, വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ രതീഷ് - 30 ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ഇയാൾ സുഹൃത്തിന് ഫോണ് ചെയ്തത്.
സുഹൃത്ത് ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. വണ്ടൻമേട് സ്റ്റേഷനിൽ ഇയാൾ ഹാജരായിരുന്നില്ല. ഭാര്യ ശില്പയുടെ പരാതിയെത്തുടർന്ന് കുമളി പോലീസ് കേസെടുത്ത് ഇയാൾക്കുവേണ്ടി തെരച്ചിൽ ആരംഭിച്ചിരുന്നു. കുമളി സ്കൂളിന് സമീപം രതീഷ് കുടുംബ സമേതം വാടകയ്ക്കാണ് താമസിച്ചിരുന്നത്.