അനാവശ്യ പരിശോധനകൾ നിർത്തണം: കെഎച്ച്എഫ്എ
1430566
Friday, June 21, 2024 4:11 AM IST
തൊടുപുഴ:പരാതി ലഭിച്ചതിന്റെ പേരിൽ നഗരത്തിലെ ഭക്ഷണശാലകളിൽ നടത്തുന്ന അനാവശ്യവും മാനദണ്ഡങ്ങൾ പാലിക്കാതെയുമുള്ള പരിശോധനകൾ അധികൃതർ അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടൽസ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എൻ. ബാബു അധ്യക്ഷത വഹിച്ചു.
തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് യോഗത്തിൽ സ്വീകരണം നൽകി. അസോസിയേഷൻ രക്ഷാധികാരി ടി.എൻ.പ്രസന്നകുമാർ. പ്രസിഡന്റ് ടി.സി.രാജു, വർക്കിംഗ് പ്രസിഡന്റ് സാലി.എസ്. മുഹമ്മദ്, ഭാരവാഹികളായ സി.കെ നവാസ്,
പി.കെ.അനിൽകുമാർ, നാസർ സൈറ ഷെരീഫ് സർഗം, ജോസ് കളരിക്കൽ, ഗോപു ഗോപൻ, ജഗൻ ജോർജ്, എം.എച്ച്, ഷിയാസ്, നാവൂർകനി, സി.കെ.ശിവദാസ്, അബ്ദുൾ ഷെരീഫ് എന്നിവരെ ആദരിച്ചു. ജോസലറ്റ് മാത്യു, അബ്ദുൾ റസാക്ക് എന്നിവർ പ്രസംഗിച്ചു.