നടപടികൾ നിലച്ചു; മാലിന്യപ്പുഴയായി മുതിരപ്പുഴ
1430760
Saturday, June 22, 2024 3:22 AM IST
മൂന്നാർ: പുഴയെ മാലിന്യ മുക്തമാക്കുന്ന നടപടികൾ നിലച്ചതോടെ മുതിരപ്പുഴ വീണ്ടും മാലിന്യ വാഹിനിയാകുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളടക്കം പുഴയിലേക്ക് തള്ളുകയാണ്. പഞ്ചായത്തിന്റെ ഇടപെടലിലൂടെ നാളുകൾക്ക് മുന്പ് പുഴ ശുചീകരിച്ചിരുന്നു. ഇപ്പോൾ കാര്യങ്ങൾ വീണ്ടും പഴയപടിയിലേക്ക് പോകുന്നുവെന്നാണ് ആക്ഷേപം. നിരവധി സ്ഥാപനങ്ങളാണ് പുഴയിലേക്ക് ശുചിമുറി മാലിന്യം ഒഴുക്കുന്നത്.
തദ്ദേശ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചതോടെ പുഴയിലേക്ക് മാലിന്യം തള്ളുന്നത് തടയിടാനായിരുന്നു. എന്നാൽ, നടപടികൾ നിലച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ മടക്കം പുഴയിലേക്ക് ഉപേക്ഷിക്കുകയാണ്. മൂന്നാർ നല്ലതണ്ണി ജംഗ്ഷൻ മുതൽ പഴയ മൂന്നാർ വരെയുള്ള ഭാഗങ്ങളിൽ വിവിധ ഇടങ്ങളിലായി മാലിന്യം അടിഞ്ഞു കിടക്കുകയാണ്.