വിദ്യാർഥികൾക്ക് സൗജന്യ ബസ് യാത്രയൊരുക്കി വിജയ് ഫാൻസ്
1430772
Saturday, June 22, 2024 3:32 AM IST
കട്ടപ്പന: തമിഴ് സൂപ്പർസ്റ്റാർ വിജയ്യുടെ അമ്പതാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഫാൻസ് അസോസിയേഷൻ പ്രിയമുടൻ നമ്പൻസ് ഇടുക്കിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സൗജന്യ ബസ്യാത്ര ഒരുക്കി.
ഉപ്പുതറ വളകോടുനിന്ന് കട്ടപ്പന റൂട്ടിലും ഉപ്പുതറ - ആനവിലാസം - കുമിളി റൂട്ടിലുമാണ് വിദ്യാർഥികൾക്ക് സൗജന്യയാത്ര ലഭ്യമാക്കിയത്. കുട്ടിമാളു ബസുമായി സഹകരിച്ചാണ് ഫാൻസ് അസോസിയേഷൻ സൗജന്യ യാത്ര ഒരുക്കിയത്.
വരുംദിവസങ്ങളിലും വിവിധ ക്ഷേമപ്രവർത്തനങ്ങൾ നടത്തുമെന്ന് ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജെറിൻ പി. തോമസ്, സെക്രട്ടറി സോബിൻ മാത്യു, വിഷ്ണു ബിജു എന്നിവർ അറിയിച്ചു.