മരം കടപുഴകി വീണ് വീട് തകര്‍ന്നു
1430888
Sunday, June 23, 2024 3:54 AM IST
നെടുങ്കണ്ടം: ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. രാമക്കല്‍മേട് പുത്തന്‍പുരയ്ക്കല്‍ മറിയം ബീവിയുടെ വീടാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.
മേഖലയില്‍ രാത്രി മുതല്‍ ശക്തമായ കാറ്റും മഴയും ആയിരുന്നു. വീടിന്റെ പിന്‍ഭാഗത്ത് നിന്നിരുന്ന മരമാണ് മറിഞ്ഞുവീണത്. ഈ സമയം മറിയം ബീവി വീട്ടില്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പഴക്കം ചെന്ന വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
റവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു നാശനഷ്ടം വിലയിരുത്തി. വീട് വാസയോഗ്യമല്ലാതായതിനാല്‍ ഇവരെ മാറ്റി പാര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.