പുഴയിൽ മാലിന്യം നിക്ഷേപിച്ച കച്ചവടക്കാർക്കെതിരേ നടപടി
1430891
Sunday, June 23, 2024 3:54 AM IST
മൂന്നാർ: മൂന്നാറിൽ മുതിരപ്പുഴയിലേക്ക് മാലിന്യം തള്ളിയ രണ്ട് രാത്രികാല വഴിയോര കച്ചവട ശാലകൾക്കെതിരേ നടപടി. വിൽപ്പനശാലകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ പഞ്ചായത്തധികൃതർ നിർദേശം നൽകി.
മുതിരപ്പുഴയിലേക്ക് മാലിന്യം തള്ളുന്നത് വർധിക്കുന്നതായുള്ള പരാതി ഉയർന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ഇടപെടൽ. മൂന്നാർ ടൗണിൽ പോസ്റ്റോഫീസ് ജംഗ്ഷൻ ഭാഗത്ത് പ്രവർത്തിച്ചിരുന്ന രണ്ട് രാത്രികാല വഴിയോര കച്ചവടശാലകൾക്കെതിരേയാണ് പഞ്ചായത്ത് നടപടി സ്വീകരിച്ചത്.
പരിശോധനയിൽ ഇവിടെനിന്നു മുതിപ്പുഴയിലേക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തി.