ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്
1437683
Sunday, July 21, 2024 3:20 AM IST
മുട്ടം: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യാത്രക്കാരന് ഗുരുതര പരിക്കേറ്റു. നീലൂർ സ്വദേശി ആനിക്കാപറന്പിൽ എ.എം. ബിജുവിനാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പത്തോടെ മൂന്നാംമൈൽ ഹില്ലി അക്വ കുപ്പിവെള്ള ഫാക്ടറിക്ക് സമീപമായിരുന്നു അപകടം.
ബിജുവിനെ നാട്ടുകാരും പോലീസും ചേർന്ന് തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.