ബോധവത്കരണ ക്ലാസ് നടത്തി
1437684
Sunday, July 21, 2024 3:20 AM IST
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസിയുടെ ആഭിമുഖ്യത്തിൽ പുതിയ നീതി ന്യായ വ്യവസ്ഥയെ സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ എസ്. ഷാജി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ചു. കരിമണ്ണൂർ എസ്എച്ച്ഒ കെ.എച്ച്. ഹാഷിം മുഖ്യപ്രഭാഷണം നടത്തി.
എസ്പിസി സെൽ ജില്ലാ കോ-ഓർഡിനേറ്റർ എസ്ഐ അജി അരവിന്ദ് ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ബിസോയി ജോർജ്, പിടിഎ പ്രസിഡന്റ് ജോസണ്‍ ജോണ്‍, ഹെഡ്മാസ്റ്റർ സജി മാത്യു, ഡോ. റെക്സി ടോം, പി.എ. മുഹമ്മദ് അനസ്, എലിസബത്ത് മാത്യു, മിനിമോൾ ജോണ്‍, ജയ്സണ്‍ ജോസ്, സാബു ജോസ് എന്നിവർ പ്രസംഗിച്ചു.